Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Insurance Policy

കാ​റി​ടി​ച്ച് മരണം: വ്യാ​ജ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി ന​ൽ​കി​യ​തി​ൽ അ​ന്വേ​ഷ​ണം

തൃ​​​ശൂ​​​ർ: വാഹനാപ​​​ക​​​ട​​​ത്തി​​​ൽ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ തൊ​​​ഴി​​​ലാ​​​ളി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ വ്യാ​​​ജ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പോ​​​ളി​​​സി ഹാ​​​ജ​​​രാ​​​ക്കി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം.

ഛത്തീ​​​സ്ഗ​​​ഡ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ആ​​​ന​​​ന്ദ് നാ​​​യി​​​ക്, സ​​​ന്ദീ​​​പ് റാം ​​​എ​​​ന്നി​​​വ​​​രെ 2023 മേ​​​യ് അ​​​ഞ്ചി​​​ന് രാ​​​ത്രി പേ​​​രാ​​​മം​​​ഗ​​​ലം സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലു​​​ള്ള പു​​​ത്തി​​​ശേ​​​രി​​​യി​​​ലാ​​​ണ് ഇ​​​ന്നോ​​​വ കാ​​​ർ ഇ​​​ടി​​​ച്ചു​​​തെ​​​റി​​​പ്പി​​​ച്ച​​​ത്. ആ​​​ന​​​ന്ദ് നാ​​​യി​​​ക് പി​​​ന്നീ​​​ടു മ​​​രി​​​ച്ചു.

പേ​​​രാ​​​മം​​​ഗ​​​ലം പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത വാ​​​ഹ​​​നം പി​​​ന്നീ​​​ട് യു​​​ണൈ​​​റ്റ​​​ഡ് ഇ​​​ന്ത്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​മ്പ​​​നി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള വ്യാ​​​ജ പോ​​​ളി​​​സി ന​​​ൽ​​​കി​​​യാ​​​ണ് കൊ​​​ണ്ടു​​​പോ​​​യ​​​ത്. ക​​​മ്പ​​​നി​​​യെ എ​​​തി​​​ർ​​​ക​​​ക്ഷി​​​യാ​​​ക്കി തൃ​​​ശൂ​​​ർ എം​​​എ​​​സി​​​ടി കോ​​​ട​​​തി​​​യി​​​ൽ 33 ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ന​​​ന്ദ് നാ​​​യി​​​ക്കി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ൾ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​തോ​​​ടെ​​​യാ​​​ണ് പോ​​​ളി​​​സി വ്യാ​​​ജ​​​മാണെ​​​ന്നു ബോ​​​ധ്യ​​​മാ​​​യ​​​ത്.

ക​​​മ്പ​​​നി പ്ര​​​തി​​​നി​​​ധി ജോ​​​ർ​​​ജ് ത​​​ട്ടി​​​ൽ ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു ര​​​ണ്ടു​​​വ​​​ട്ടം പ​​​രാ​​​തി ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ല. ഡി​​​ഐ​​​ജി ഹ​​​രി​​​ശ​​​ങ്ക​​​റി​​​നു ന​​​ല​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് വ്യാ​​​ജ​​​മാ​​​യ​​​തി​​​നാ​​​ൽ കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ നി​​​ർ​​​ത്തി​​​വ​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം.

വ​​​ർ​​​ക്ക്ഷോ​​​പ്പി​​​ൽ​​​നി​​​ന്ന് ഇ​​​ന്നോ​​​വ​​​യു​​​മാ​​​യി ജെ​​​ന​​​ക്സ് ജോ​​​യി എ​​​ന്ന​​​യാ​​​ൾ പോ​​​യ​​​പ്പോ​​​ഴാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ജെ​​​ന​​​ക്സി​​​നെ കൂ​​​ടാ​​​തെ വാ​​​ഹ​​​ന​​​യു​​​ട​​​മ തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി ദി​​​ലീ​​​പ്, പോ​​​ളി​​​സി​​​യു​​​ണ്ടാ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ചെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​യും ഇ​​​പ്പോ​​​ൾ ഹ​​​രി​​​യാ​​​ന​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​യാ​​​ളു​​​മാ​​​യ സു​​​ഹാ​​​സ് എ​​​ന്നി​​​വ​​​ര​​​ട​​​ക്കം മൂ​​​ന്നു​​​പേ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം.

ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​മ്പ​​​നി​​​യുടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഇ​​​ന്നോ​​​വ കാ​​​റി​​​ന്‍റെ അ​​​തേ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​മ്പ​​​റി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ ബൈ​​​ക്ക് ഉ​​​ണ്ടെ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഡ​​​ൽ​​​ഹി ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള ഇ​​​ന്നോ​​​വ കാ​​​റി​​​ന്‍റെ ന​​മ്പ​​​റാ​​​ണ് ഒ​​​റി​​​ജി​​​ന​​​ലെ​​​ന്നും മോ​​​ട്ടോ​​​ർ​​​ സൈ​​​ക്കി​​​ളി​​​ന്‍റെ ന​​​മ്പ​​​ർ വ്യാ​​​ജ​​​മാ​​​ണെ​​​ന്നും തെ​​​ളി​​​ഞ്ഞു.

ഇ​​​ന്നോ​​​വ കാ​​​റി​​​ന്‍റെ പോ​​​ളി​​​സി 2019 ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​ന് ക​​​ഴി​​​ഞ്ഞതാണ്. കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ മാ​​​റ്റി​​​യു​​​മി​​​ല്ല. വാ​​​ഹ​​​നം അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​പ്പെ​​​ട്ട​​​തോ​​​ടെ വ്യാ​​​ജ​​​മാ​​​യി ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പോ​​​ളി​​​സി​​​യു​​​ണ്ടാ​​​ക്കി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഹാ​​​ജ​​​രാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up